പൊന്നാനി: വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായി ഒരാഴ്ച നിലച്ച സർവിസ് വ്യാഴാഴ്ച മുതൽ പുനരാരംഭിച്ചു.പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും എളുപ്പമാർഗം ബന്ധിപ്പിക്കുന്ന ജങ്കാർ സർവിസ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി നിർത്തിയതോടെ ഇതുവഴിയുള്ള യാത്രക്കാർ മറ്റു മാർഗങ്ങളെയാണ് ആശ്രയിച്ചത്. കോവിഡിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന ജങ്കാർ സർവിസ് ഒരുമാസം മുമ്പാണ് പുനരാരംഭിച്ചത്.
എന്നാൽ, യാത്രക്കാർ കുറവായതിനാൽ 33 ശതമാനം വർധന ഏർപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാൽ, സർവിസ് പഴയപടിയായെങ്കിലും നിരക്ക് കുറക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.ഇതേത്തുടർന്ന് നിരക്ക് കുറക്കാൻ നഗരസഭ ഇടപെടൽ നടത്തുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, അവധിദിവസങ്ങളിൽ മാത്രമാണ് യാത്രക്കാരുള്ളതെന്നും മറ്റുദിവസങ്ങളിൽ നഷ്ടം സഹിച്ചാണ് സർവിസ് നടത്തുന്നതെന്നുമാണ് കരാറുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.