കോവിഡായതുകൊണ്ടാ കലക്ടർ മാമനോട് ഒന്നും തോന്നല്ലേ...

മലപ്പുറം: ഓണാഘോഷവുമായി ബന്ധപ്പെട്ട് കച്ചവട സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഉറപ്പുവരുത്താനും ജില്ല കലക്ടര്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചു. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സ്‌ക്വാഡ് എല്ലാ പഞ്ചായത്തുകളിലും പരിശോധന നടത്തും.

നിയമലംഘനം കണ്ടെത്തിയാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കും ആളുകള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും. എല്ലാ നാട്ടുകാരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം ഓണച്ചന്തകളിലും മറ്റും പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു. 

Tags:    
News Summary - Malappuram district collector on onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.