Posted On
date_range Updated On
date_range കോട്ടക്കലിൽ കിണറ്റിൽ അഞ്ജാത മൃതദേഹം കണ്ടെത്തി
കോട്ടക്കൽ: സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. ഒതുക്കുങ്ങൽ പഞ്ചായത്തിൽ ഉൾപ്പെട്ട പാലപ്പുറയിലാണ് സംഭവം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണുന്നത്.
മുപ്പത് വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടേതെന്നാണ് നിഗമനം. കോട്ടക്കൽ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.