തെരുവുനായ് ആക്രമണത്തിൽ മുറിവേറ്റ ഹംന
Posted On
date_range Updated On
date_range തെരുവുനായുടെ ആക്രമണത്തിൽ കുട്ടിയടക്കം മൂന്നുപേർക്ക് പരിക്ക്
കോട്ടക്കൽ: എടരിക്കോട് പുതുപ്പറമ്പിൽ തെരുവുനായുടെ അക്രമത്തിൽ കുട്ടിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. എടരിക്കോട് പുതുപറമ്പ് ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി ആദിൽ മർജാൻ, രണ്ടാം ക്ലാസ് വിദ്യാർഥിനി ഹംന തറമ്മൽ, നാട്ടുകാരനായ അബ്ദുറഹ്മാൻ എന്നിവർക്കാണ് പരിക്കേറ്റത്.
സ്കൂൾ വിട്ട് മാതാവിനൊപ്പം പോകുന്നതിനിടെയാണ് ഹംനയെ ആക്രമിച്ചത്. മുഖത്ത് പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
ഞാറത്തടം സ്വദേശിയായ കോഴിക്കോടൻ കുഞ്ഞിമുഹമ്മദിന്‍റെ മകൻ ആദിലിന് കാലിനാണ് പരിക്ക്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിറകിൽനിന്ന് വന്ന തെരുവുനായ് കടിക്കുകയായിരുന്നു. തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അബ്ദുറഹ്മാന് നെഞ്ചിലാണ് മുറിവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.