അപകടത്തിൽപെട്ട വാഹനങ്ങൾ
Posted On
date_range Updated On
date_range പരിക്കേറ്റയാളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്
കോട്ടക്കൽ (മലപ്പുറം): പരിക്കേറ്റയാളുമായി ആശുപത്രിയിൽ പോവുകയായിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. രണ്ടുപേർക്ക് പരിക്ക്.
ദേശീയപാത രണ്ടത്താണിയിൽ തിങ്കളാഴ്ച രാവിലെ ആറിനാണ് അപകടം. ചിനക്കലിൽ താമസക്കാരനായ പൊന്നുസ്വാമി, ഡ്രൈവർ ഹസൻകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ സഞ്ചരിച്ച പാൽ വിതരണ വാഹനവും എതിരെ വന്ന പച്ചക്കറി ലോഡുമായി പോവുകയിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പുത്തനത്താണിക്ക് സമീപം അതിരുമടയിൽ മറ്റൊരു അപകടത്തിൽ പരിക്കേറ്റ പൊന്നു സ്വാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.