കോട്ടക്കൽ: വർഷങ്ങളായി ഒറ്റമുറി വീട്ടിൽ ദുരിതത്തിൽ കഴിഞ്ഞിരുന്ന പറപ്പൂർ കൊഴൂരിലെ കൊണ്ടൂർ രാജൻ-മിനി ദമ്പതികൾക്ക് ഇനി ആശ്വസിക്കാം. രണ്ടു മുറികളോടുകൂടിയ വീട് യാഥാർഥ്യമായി. പീപ്ൾസ് ഫൗണ്ടേഷൻ മുല്ലപ്പറമ്പ് എം.ആർ.സിയുടെ സഹകരണത്തോടെ നിർമിച്ച വീട് പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി കുടുംബത്തിന് കൈമാറി.
ജമാഅത്തെ ഇസ്ലാമി കോട്ടക്കൽ ഏരിയ പ്രസിഡൻറ് കെ.വി. ഫൈസൽ അധ്യക്ഷത വഹിച്ചു. പറപ്പൂർ പഞ്ചായത്ത് 17ാം വാർഡം അംഗം താഹിറ ടീച്ചർ, വെൽഫെയർ പാർട്ടി പ്രതിനിധി ടി.ടി. അലവിക്കുട്ടി മാസ്റ്റർ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി പി.കെ. ഹബീബ് ജഹാൻ, എം.ആർ.സി പ്രസിഡൻറ് ഹംസക്കുട്ടി, പ്രമേഷ് കൃഷ്ണ എന്നിവർ സംസാരിച്ചു.
എൻ.എം. മുഹമ്മദ് യാസിർ, ഇ. ഗഫൂർ, ബാലൻ, എം. ഷംസുദ്ദീൻ, വി.കെ. റഹീം, എം. സഫിയ, ഖദീജ ടീച്ചർ എന്നിവർ പങ്കെടുത്തു. ഭവന നിർമാണ രംഗത്തെ സ്തുത്യർഹമായ സേവനത്തിന് എം.ആർ.സിക്കുള്ള ഉപഹാരം എം.കെ. മുഹമ്മദലിയും മാധ്യമരംഗത്തെ ക്രിയാത്മകമായ ഇടപെടലിന് പ്രമേഷ് കൃഷ്ണക്കുള്ള ഉപഹാരം താഹിറ ടീച്ചറും കൈമാറി. പീപ്ൾസ് ഫൗണ്ടേഷൻ ഏരിയ കോഒാഡിനേറ്റർ ഇ. അബ്ബാസ് സ്വാഗതവും നിർമാണ കമ്മിറ്റി കൺവീനർ ടി.ടി. ഫൈസൽ നന്ദിയും പറഞ്ഞു. ഏതുനിമിഷവും നിലംപൊത്താവുന്ന വീട്ടിൽ അഞ്ചംഗ കുടുംബം കഴിഞ്ഞിരുന്ന വാർത്ത 'മാധ്യമം' നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.