എസ്.എസ്.എൽ.സിക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി എല്ലാവരെയും വിജയിപ്പിക്കുന്ന എയ്ഡഡ് വിദ്യാലയമായ കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിലെ വിജയാഘോഷം

പുനർമൂല്ല്യ നിർണയം: എസ്.എസ്.എൽ.സിക്ക് കൈവിട്ട വിജയം തിരിച്ചുപിടിച്ച് കോട്ടൂരിലെ കുട്ടികൾ

കോട്ടക്കൽ: എസ്.എസ്.എൽ.സി പുനർമൂല്ല്യ നിർണയ ഫലം വന്നപ്പോൾ വലിയ വിജയം തിരിച്ചുലഭിച്ചതിന്‍റെ അഭിമാനത്തിൽ കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസ്. 1312 കുട്ടികൾ പരീക്ഷക്കിരുന്നതിൽ ഒരാൾ മാത്രമാണ് ഉപരിപഠനത്തിന് അർഹത നേടാതെ പോയത്. അപ്രതീക്ഷിതമായ പരാജയം ഉൾക്കൊള്ളാൻ കഴിയാത്ത സ്ഥിതിയായിരുന്നു ഏവർക്കും.

റീവാല്വേഷൻ ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയിപ്പിച്ച എയ്ഡഡ് വിദ്യാലയം എന്ന മികവാണ് സ്കൂൾ വീണ്ടെടുത്തത്. വിജയത്തിനൊപ്പം 105 ഫുൾ എ പ്ലസ് നേട്ടം 119 ആയി വർധിച്ചു.

കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ ചരിത്രവിജയത്തോടൊപ്പം 179 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായിരുന്നു. തുടർച്ചയായി അഞ്ചാം വർഷമാണ് വിദ്യാലയം 100 ശതമാനം വിജയം കരസ്ഥമാക്കുന്നത്.

സ്കൂളിൽ നടന്ന ചടങ്ങിൽ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പ്രധാനാധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, അധ്യാപകരായ കെ. മറിയ, സി. സുധീർ, അലാവുദ്ദീൻ, പ്രദീപ് വാഴങ്കര, കെ. ഷുഹൈബ്, സി. റഷീദ്, കെ.കെ. സൈബുന്നീസ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Revaluation: Children of Kotoor HSS regain the victory lost to SSLC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.