കോട്ടക്കൽ: പുതിയ ബസ്സ്റ്റാൻഡ് നിർമാണം പുരോഗമിക്കുന്നതിനിടെ ഗതാഗതക്കുരുക്കിലമർന്ന് കോട്ടക്കൽ നഗരം.
തിരൂർ--മലപ്പുറം പാതയിൽ റോഡിന് മധ്യത്തിൽതന്നെയാണ് സ്വകാര്യ ബസുകൾ തിരിക്കുന്നതും നിർത്തിയിടുന്നതും. യാത്രാക്ലേശം രൂക്ഷമായിട്ടും നടപടിയെടുക്കാൻ നഗരസഭ ഭരണസമിതിയും കോട്ടക്കൽ പൊലീസും തയാറാകുന്നില്ല.
തിരൂർ, ചെമ്മാട്, വളാഞ്ചേരി, മലപ്പുറം ഭാഗത്തേക്കുള്ള ബസുകൾക്ക് പുറമെ ചെറു റൂട്ടുകളിലേക്കുള്ള ബസുകളുമാണ് റോഡിെൻറ ഇരുഭാഗങ്ങളിലുമായി നിർത്തിയിടുന്നത്.
സ്റ്റാൻഡിെൻറ നിർമാണം നടക്കുന്നതിനാൽ നേരത്തെ പഴയ സ്റ്റാൻഡിന് പിറകിൽ താൽക്കാലിക സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ, ഈ ഭാഗത്തേക്കുള്ള റോഡിനിരുവശവും സ്വകാര്യ വാഹനങ്ങൾ കൈയടക്കിയതാണ് ബസുടമകൾക്ക് തിരിച്ചടിയായത്. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതരും തയാറാകുന്നില്ല. നഗരം കുരുക്കിലകപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഇതോടെ ടൗണിനോട് ചേർന്ന ചെറുറോഡുകളിലും വാഹനത്തിരക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.