കോ​ട്ട​ക്ക​ലി​ൽ വ​യോ​ധി​ക​നെ ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യ ബൈ​ക്കി‍െൻറ ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞ​പ്പോ​ൾ

സീ​ബ്ര​ലൈ​നി​ൽ വ​യോ​ധി​ക​നെ ഇ​ടി​ച്ചി​ട്ട ബൈ​ക്ക് യാ​ത്രി​ക​നെ തേ​ടി പൊ​ലീ​സ്

കോ​ട്ട​ക്ക​ൽ: സീ​ബ്ര​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ വ​യോ​ധി​ക​നെ ഇ​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പി​ച്ച ബൈ​ക്ക് യാ​ത്രി​ക​നെ തേ​ടി പൊ​ലീ​സും നാ​ട്ടു​കാ​രും.

ജ​നു​വ​രി 24ന് ​കോ​ട്ട​ക്ക​ലി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ച​ങ്കു​വെ​ട്ടി സ്വ​ദേ​ശി എ​ട​ക്ക​ണ്ട​ൻ കു​ഞ്ഞു​മൊ​യ്തീ​നാ​ണ്​ (71) പ​രി​ക്കേ​റ്റ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​ദ്ദേ​ഹ​ത്തി‍െൻറ ഇ​ട​തു കാ​ൽ​മു​ട്ടി​ന് താ​ഴെ മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​ന്നു.

ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ പോ​യ ബൈ​ക്ക് യാ​ത്രി​ക​നെ നി​രീ​ക്ഷ​ണ കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കോ​ട്ട​ക്ക​ൽ പൊ​ലീ​സ്. അ​പ​ക​ടം വ​രു​ത്തി​യ ചു​വ​പ്പു നി​റ​ത്തി​ലു​ള്ള പു​തി​യ മോ​ഡ​ൽ ബൈ​ക്കി‍െൻറ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തു​നി​ന്ന്​ ച​ങ്കു​വെ​ട്ടി ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കാ​ണ് അ​പ​ക​ടം വ​രു​ത്തി​യ​ത്.

Tags:    
News Summary - Police search for biker who hit elderly in zebra crossing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.