കോട്ടക്കൽ: ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് സ്കൂൾ മൈതാനത്ത് വോളിബാൾ കളിച്ചവർക്ക് പൂട്ടിട്ട് പൊലീസ്. കളി പുരോഗമിക്കുന്നതിനിടെയാണ് െപാലീസ് 'വിസിലൂതി' എത്തിയത്. ഇതോടെ കളിക്കാർ നാലുപാടും ചിതറിയോടി. പിന്നാലെ രംഗങ്ങൾ മൊബൈലിൽ വിഡിയോയിൽ പകർത്തി പൊലീസും. '
ആരും ഓടേണ്ട, എല്ലാവരും വിഡിയോയിൽ കുടുങ്ങി'യിട്ടുണ്ട് എന്ന് പൊലീസ്. കളിക്കളത്തിൽ തലങ്ങും വിലങ്ങും ഓടിയെങ്കിലും വാഹനങ്ങൾ എടുക്കാൻ വിരുതന്മാർക്ക് കഴിഞ്ഞില്ല. ഇതോടെ എല്ലാ വാഹനങ്ങളും കോട്ടക്കൽ എസ്.ഐ കെ. അജിതിെൻറ നേതൃത്വത്തിൽ പിടിച്ചെടുത്തു.
ഉടമകളോട് പിറ്റേ ദിവസം ഹാജരാകാനും നിർദേശം നൽകി. ഒടുവിൽ പിഴയീടാക്കിയത് 8000 രൂപ. ഒതുക്കുങ്ങൽ ഹൈസ്കൂൾ മൈതാനത്തായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.