കോട്ടക്കൽ: ഫർണിച്ചർ ആവശ്യങ്ങൾക്കായി കെമിക്കൽ ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വൻ തീപിടിത്തം. എടരിക്കോട് പുതുപ്പറമ്പ് പെരുമ്പുഴ റോഡിലെ കെട്ടിടത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ തീ പടരുകയായിരുന്നു. തൊട്ടുപിന്നാലെ ഗോഡൗൺ പൂർണമായി അഗ്നി വിഴുങ്ങി. കെട്ടിടത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരും പുറത്തേക്ക് ഓടിയതിനാൽ ദുരന്തം ഒഴിവായി.
കനത്ത ചൂടും കറുത്ത പുകയും ഉയർന്നതോടെ രക്ഷാപ്രവർത്തനവും തടസ്സമായി. നാട്ടുകാരും കോട്ടക്കൽ പൊലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് തിരൂർ, മലപ്പുറം ഭാഗത്തുനിന്ന് മൂന്ന് അഗ്നിശമന സേന യൂനിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷെഡ് രൂപത്തിലുള്ള കെട്ടിടവും വസ്തുക്കളും പൂർണമായി അഗ്നിക്കിരയായി. നൗഷാദ്, കുഞ്ഞീതു എന്നിവരുടേതാണ് ഗോഡൗൺ. 15 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് സൂചന. വൈദ്യുതി ആഘാതമാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.