അ​വ​സാ​ന ദി​ന ആഘോഷം: പ്ലസ് ടു വിദ്യാർഥികൾക്ക് ലോക്കിട്ട് പൊലീസ്​

കോ​ട്ട​ക്ക​ൽ: പ്ല​സ് ടു ​പ​രീ​ക്ഷ​യു​ടെ അ​വ​സാ​ന ദി​നം ആ​ഘോ​ഷി​ക്കാ​നി​റ​ങ്ങി​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലോ​ക്കി​ട്ട് കോ​ട്ട​ക്ക​ൽ പൊ​ലീ​സ്. പു​ത്തൂ​ർ ബൈ​പാ​സ് റോ​ഡി​ൽ​നി​ന്ന്​ വാ​ഹ​ന റാ​ലി​യാ​യി കോ​ട്ട​ക്ക​ൽ കോ​ട്ട​പ്പ​ടി വ​ഴി കോ​ട്ട​ക്ക​ൽ ടൗ​ണി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു സം​ഘം.

കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​റ്റി​ൽ​പ്പ​റ​ത്തി കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലും മാ​സ്ക് ധ​രി​ക്കാ​തെ​യും വാ​ഹ​ന​ത്തി​െൻറ മു​ക​ളി​ൽ ക​യ​റി​യി​രു​ന്നും ആ​ഘോ​ഷ​മാ​ക്കി വ​ന്നി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ കോ​വി​ഡ് ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി കോ​ട്ട​പ്പ​ടി​യി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു കാ​റു​ക​ളും ര​ണ്ടു ബൈ​ക്കു​ക​ളും പൊ​ലീ​സ്​ പി​ടി​കൂ​ടി.

ക​ണ്ടാ​ല​റി​യാ​വു​ന്ന ഇ​രു​പ​തോ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ കോ​ട​തി​യി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Last day of celebration: police locked plus two students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.