കോട്ടക്കൽ: സ്കൂട്ടറിൽ കടത്തിയ രണ്ടേകാൽ കിലോ കഞ്ചാവുമായി മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി കരിമ്പനക്കൽ ശിവദാസൻ (52) കോട്ടക്കലിൽ പിടിയിൽ. 2.1 കിലോ കഞ്ചാവാണ് ജില്ല ആൻറി നർകോട്ടിക്ക് സ്ക്വാഡും കോട്ടക്കൽ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പുത്തൂരിൽനിന്ന് പിടിച്ചെടുത്തത്. ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് സൂചന.
കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 1.5 ലക്ഷത്തോളം രൂപ വില വരും. ജില്ല പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സ്ക്വാഡിെൻറ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ശക്തമായ പരിശോധനയാണ് നടത്തിവരുന്നത്.
ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി ഷംസ്, മലപ്പുറം ഡിവൈ.എസ്.പി കെ. സുദർശൻ എന്നിവരുടെ നിർദേശപ്രകാരം കോട്ടക്കൽ എസ്.ഐ അജിത്തിെൻറ നേതൃത്വത്തിൽ ജില്ല ആൻറി നർകോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജമേഷ് അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണി കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, കോട്ടക്കൽ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജു, സജി അലക്സാണ്ടർ, അൻവർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.