അഖിൽ

എൽ.ഡി ക്ലർക്കിൽനിന്ന്​ ഒന്നാം റാങ്കോടെ ​െഡപ്യൂട്ടി കലക്ടറായി അഖിൽ

കോട്ടക്കൽ: ജില്ലക്കും എടരിക്കോടിനും അഭിമാനമായി ഒന്നാം റാങ്കി​െൻറ മികവിൽ അഖിൽ പോൽത്തരൻ ഇനി ​െഡപ്യൂട്ടി കലക്ടർ. തിങ്കളാഴ്ച വൈകീട്ട്​ ആറരയോടെ പ്രസിദ്ധീകരിച്ച സിവിൽ സർവിസ്​ എസ്​.സി-എസ്​.ടി വിഭാഗം സ്​പെഷൽ റി​ക്രൂട്ട്​മെൻറ്​ ലിസ്​റ്റിലാണ് അഖിലി​െൻറ റാങ്ക് തിളക്കം.

നിലവിൽ എടരിക്കോട് പഞ്ചായത്തിൽ എൽ.ഡി ക്ലർക്കാണ്. 2019ലാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞ ആഗസ്​റ്റ്​ രണ്ടിനായിരുന്നു അഭിമുഖ പരീക്ഷ.

എടരിക്കോട് സ്വദേശിയും റിട്ട. എൽ.ഡി സൂപ്രണ്ടുമായ പോൽത്തരൻ ബാല​െൻറ മകനാണ്. അമ്മ ബേബി സരോജം കോൽക്കളം സഹകരണ ബാങ്ക് റിട്ട. മാനേജരായിരുന്നു. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലായിരുന്നു അഖിലി​െൻറ സ്കൂൾ വിദ്യാഭ്യാസം. കൊല്ലം ടി.കെ.എം എൻജിനീയറിങ്​ കോളജിൽനിന്ന്​ ബി.ടെക് ബിരുദം പൂർത്തിയാക്കി. തിരുവനന്തപുരം പട്ടത്തെ അക്കാദമിയിലായിരുന്നു സിവിൽ സർവിസ് പഠിച്ചിറങ്ങിയത്. പി.ജി വിദ്യാർഥിയായ അർജുൻ സഹോദരനാണ്. 

Tags:    
News Summary - Akhil has been promoted from LD Clerk to Deputy Collector with first rank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.