പ്രതീകാത്മക ചിത്രം
കേന്ദ്ര പൊതുമേഖല ബാങ്കുകളിലേക്ക് ഐ.ബി.പി.എസ് കസ്റ്റമർ സർവിസ് അസോസിയേറ്റ്സുകളെ തിരഞ്ഞെടുക്കുന്നു. 2027-28 വർഷത്തേക്കാണ് നിയമനം. 11 ബാങ്കുകളിലേക്കുള്ള പൊതു റിക്രൂട്ട്മെന്റാണിത്. കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ക്ലറിക്കൽ കേഡറിലുള്ള ഈ തസ്തികയുടെ ശമ്പളനിരക്ക് 24050-64480 രൂപ. ക്ഷാമബത്ത അടക്കം നിരവധി ആനുകൂല്യങ്ങളുമുണ്ട്.
ഒഴിവുകൾ: വിവിധ സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ബാങ്ക് ബ്രാഞ്ചുകളിലായി ആകെ 11403 ഒഴിവുകളാണുള്ളത്. കേരളത്തിൽ 108 ലക്ഷദ്വീപിൽ 11.
കേരളത്തിലെ ഒഴിവുകൾ: ബാങ്ക് ഓഫ് ബറോഡ 35, ബാങ്ക് ഓഫ് മഹാരാഷ്ട്ര 20, കനറാ ബാങ്ക് 5, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ -33, ഇന്ത്യൻ ബാങ്ക് 5, പഞ്ചാബ് നാഷനൽ ബാങ്ക് 1, യൂക്കോ ബാങ്ക് 9. ലക്ഷദ്വീപിൽ കനറാ ബാങ്ക് 10, യൂക്കോ ബാങ്ക് 1 എന്നിങ്ങനെയാണ് ലഭ്യമായ ഒഴിവുകൾ.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും (കമ്പ്യൂട്ടർ ഓപറേഷൻസ്/ ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ഡിഗ്രി അല്ലെങ്കിൽ ഹൈസ്കൂൾ/കോളജ് തലത്തിൽ കമ്പ്യൂട്ടർ/ഐ.ടി ഒരു വിഷയമായി പഠിച്ചിരിക്കണം).
പ്രായപരിധി: 1.8.2026ൽ 20-28 വയസ്സ്. എസ്.സി/ എസ്.ടി 5 വർഷം. ഒ.ബി.സി-എൻ.സി.എൽ 3 വർഷം, ഭിന്നശേഷിക്കാർ 10 വർഷം വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. വിധവകൾക്കും നിയമപരമായി വിവാഹബന്ധം വേർപെടുത്തി പുനർവിവാഹം ചെയ്തിട്ടില്ലാത്തവർക്കും 35 വയസ്സുവരെയാകാം.
അപേക്ഷാ ഫീസ്: നികുതി അടക്കം 850 രൂപ. എസ്.സി/ എസ്.ടി/ ഭിന്നശേഷി/ വിമുക്ത ഭടന്മാർ തുടങ്ങിയ വിഭാഗങ്ങൾക്ക് 175 രൂപ മതി.
വിശദ വിവരങ്ങൾ: www.ibps.inൽ. ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 21നകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.