മദ്യവുമായി പിടിയിലായ പ്രതി
Posted On
date_range Updated On
date_range വിദേശ മദ്യവുമായി യുവാവ് പിടിയില്‍
കൊണ്ടോട്ടി: അനധികൃതമായി കടത്താന്‍ ശ്രമിച്ച വിദേശ മദ്യശേഖരവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കുഴിമണ്ണ മുണ്ടുപറമ്പ് മഠത്തില്‍ പുറായി മുഹമ്മദ് ഷാഫി (31) ആണ് അറസ്റ്റിലായത്.
40 കുപ്പി വിദേശമദ്യം ഇയാളില്‍നിന്ന് പിടികൂടി. ബൈക്കില്‍ വില്‍പനക്ക് കൊണ്ടുവന്ന മദ്യം കിഴിശ്ശേരിയില്‍ മലപ്പുറം റേഞ്ച് എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കണ്ടെടുത്തത്.മുഹമ്മദ് ഷാഫി സഞ്ചരിച്ച ബൈക്കും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
കോടതിയില്‍ ഹാജറാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. എക്‌സൈസ് റേഞ്ച് പ്രിവന്റിവ് ഓഫിസര്‍ ഒ. അബ്ദുന്നാസര്‍, ഉദ്യോഗസ്ഥരായ എം.വി. ജയന്‍, പി. പ്രശാന്ത്, എം. പ്രക്രഷ്, എം. സജീഷ്, കൃഷ്ണന്‍ മരുനാടന്‍, പി. രജിലാല്‍, പി. സില്ല എന്നിവരുടെ നേതൃത്വത്തിലായിരുന്നു മദ്യവേട്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.