കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിറങ്ങ​ുന്നവരെ ആദരിക്കും -ടി.വി.ഇബ്രാഹിം എം.എൽ.എ

കൊണ്ടോട്ടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നവരെ 'ബിഗ് സല്യൂട്ട്' പുരസ്കരം നൽകി ആദരിക്കുമെന ടി.വി.ഇബ്രാഹിം എം.എൽ.എ.  ഇതിനായി മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലെയും മൂന്ന് വാർഡുകളെയും ,മുനിസിപ്പാലിറ്റിയിൽ നിന്ന് ആറ്​ ഡിവിഷനുകളെയും തിരഞ്ഞെടുക്കും.

വാർഡുകളിലെ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനം വിലയിരുത്തിയാണ് അതാത് വാർഡുകളെ തിരഞ്ഞെടുക്കുന്നതും ,അവിടത്തെ ജനപ്രതിനിധികൾക്കുള്ള അനുമോദനം നൽകുന്നതും.ഒപ്പം മാതൃകാ പരമായി സേവന പ്രവർത്തനം നടത്തുന്ന ആരോഗ്യരംഗത്തുളളവരെയും ,വളണ്ടിയർമാരെയും അനുമോദിക്കുമെന്ന്​ എം.എൽ .എ അറിയിച്ചു.

മണ്ഡലത്തിലെ എല്ലാ ജനപ്രതിനിധികളെയും ഉൾക്കൊള്ളിച്ച് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിൽ ഓരോ ദിനങ്ങളിലെയും പ്രവർത്തങ്ങൾ പ്രത്യക ജൂറി വിലയിരുത്തി, പ്രവർത്തനങ്ങൾ നേരിട്ടും ,ഓൺലൈൻ ആയും വിലയിരുത്തിയാണ് മത്യകാപരമായി സേവനം നടത്തുന്നവരെ ആദരിക്കുന്നത്.

Tags:    
News Summary - TV Ibrahim MLA will honor those who are involved in covid defense activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.