ലക്ഷദ്വീപിനായി ജസരി ഭാഷയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടി.വി. ഇബ്രാഹിം

കൊണ്ടോട്ടി: ലക്ഷദ്വീപുകാർക്ക് വേണ്ടി ലക്ഷദ്വീപ് ഭാഷയായ ജസരിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടി.വി. ഇബ്രാഹിം എം.എൽ.എ. ഫേസ്ബുക്ക്‌ പോസ്റ്റിലുടെയാണ് ടി.വി. ഇബ്രാഹിം എം.എൽ.എ പിന്തുണ അറിയിച്ചത്. ലക്ഷദ്വീപിൻെറ സ്വത്വത്തെയും സംസ്കാരത്തെയും അവമതിക്കാനും തകർക്കാനുമുള്ള നീക്കം എന്തു വിലകൊടുത്തും എതിർക്കേണ്ടത് ജനാധിപത്യ പാർട്ടികളുടെ രാഷ്ട്രീയ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.

സാസ്കാരത്തെ നശിപ്പിച്ചുകൊണ്ട് ഭരണകൂടങ്ങൾ നെറികേടിൻെറ രാഷട്രീയം കളിച്ചപ്പോൾ നാട് ചോര പുരണ്ടതിനും തടവറയായതിനും കാശ്മീർ ഉദാഹരണമാണ്. കാശ്മീരിൻെറ ഗതി ലക്ഷദ്വീപിന് വരരുത്. ജനാധിപത്യ സംഘടകളുടെ കണ്ണും കാതും ജാഗരൂകമായി ലക്ഷദ്വീപിനുമേൽ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

എം.എൽ.എയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്:

ലക്ഷദ്വീപിനക്കുറിച്ച് ഫുടിയുള്ള എല്ലാരും ആദരിച്ച് ബീര്യത്തോടെ കാണ്ട സംസ്ക്കാരത്തേയും ലക്ഷദ്വീപിനേയും ഇല്ലാണ്ടാക്കുവാൻ ഭരണകൂടം നടത്തിക്കൊണ്ടിരിക്ൻ്റ നെറികെട്ട കളി എന്ന് ബെല കുട്ത്തും എതിർത്ത് തോൽപ്പിക്കുവാൻ കച്ചയും താറും മുറുക്കി രംഗത്ത് ബരേണ്ടത് എല്ലാ ജനാധിപത്യ പാർട്ടികളുടതും രാഷ്ട്രീയ ബാദ്യതയൻ്റെ എന്ന് നാൻ ഒറച്ച് ബിശോദിക്കിൻ്റെ . സംസ്കാരത്തക്ക് കൈബച്ച് നാട് ഭരിക്കിൻ്റോനെല്ലം കാശ്മീരിൽ കളിച്ച നെറികെട്ട രാഷ്ട്രീയ കളിക്ക് ശോര ഫെരണ്ടും തടവറ നിറച്ചും പ്രതിശേധിച്ചത് നമ്മാ മുന്നൽ ബെലിയ ഉദാഹരണമായ് ഉണ്ട്. ഈ ഗതി നമ്മാ ലക്ഷദ്വീപൂൻ ഉണ്ടാകര്ത്. അത് കൊണ്ട് ലക്ഷദ്വീപിന സംരക്ഷിപ്പാൻ നമ്മാ കണ്ണും കാതും ഖൽബും തൊറന്ന് ജാഗ്രതയോടെ ലൈക്കോണും. നിങ്ങളകൂട നാൻ ഉണ്ടാകും എന്നാ ഫാർട്ടിയും.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.