കൊണ്ടോട്ടി നെടിയിരുപ്പില്‍ ഇടിഞ്ഞുതാഴ്ന്ന കാളങ്ങാടന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ വീട്ടിലെ കിണര്‍
Posted On
date_range Updated On
date_range കനത്ത മഴയിൽ കിണര്‍ ഇടിഞ്ഞുതാഴ്ന്നു
കൊണ്ടോട്ടി: കനത്ത മഴയിൽ നെടിയിരുപ്പില്‍ വീട്ടുവളപ്പിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കാളങ്ങാടന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ വീട്ടിലെ കിണറാണ് തകര്‍ന്നത്. വ്യാഴാഴ്ച വൈകീട്ട് വീട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സംഭവം.
ആള്‍മറയടക്കം കിണര്‍ താഴ്ന്നുപോകുകയായിരുന്നു. മൂന്നുമാസം മുമ്പ് നിർമിച്ച കിണറ്റില്‍ മഴക്കിടെ അസ്വാഭാവികമായി വെള്ളമുയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കിടെയാണ് കിണർ താഴ്ന്നത്.നെടിയിരുപ്പ് വില്ലേജ് ഓഫിസ് അധികൃതര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.