ഷെഹ്സാദ് മുഹമ്മദിന് കൊണ്ടോട്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ വി. അബ്ദുൽ ഹകീം ഉപഹാരം നല്കുന്നു
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ടീം മാനേജർ ഷെഹ്സാദ് മുഹമ്മദിന് ജന്മനാടിെൻറ ആദരം
കൊണ്ടോട്ടി: ഐ.എസ്.എല്‍ മുന്‍നിര ടീമായ ഗുവാഹതി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ടീം മാനേജറായി നിയമിതനായ മുണ്ടപ്പലം മച്ചിങ്ങല്‍ ഷെഹ്സാദ് മുഹമ്മദിന് ജന്മനാടിെൻറ ആദരം.
കൊണ്ടോട്ടി മുനിസിപ്പാലിറ്റി വട്ടപ്പറമ്പ് ഡിവിഷന് വികസന സമിതിയുടെ അഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ 'പ്രതിഭാധരം' പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ വി. അബ്ദുല്‍ ഹകീം െമമേൻറാ നല്കി.
യുനൈറ്റഡ് മുണ്ടപ്പലം ഫുട്ബാള്‍ കോച്ചും അരിമ്പ്ര മിഷന് സോക്കര്‍ അക്കാദമിയുടെ സംഘാടകനുമായ സി.ടി. അജ്മല്‍ അരിമ്പ്ര, അക്കാദമിയുടെ പ്രസിഡൻറ് എം. അസ്ലം ഖാന്, അഡ്വ. പി.എ. സിദ്ദീഖ്, മച്ചിങ്ങല്‍ മുഹമ്മദ്, യുനൈറ്റഡ് മുണ്ടപ്പലം പ്രസിഡൻറ് ഫാരിസ് പാണാളി, മുന്‍ പ്രസിഡൻറ് എം. ഷാഹുല്‍ ഹമീദ്, നജീബ് പാണാളി, വി. മുഹമ്മദ് സഹീം, ഹര്‍ഷാന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.