Posted On
date_range Updated On
date_range യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസ്: യുവാവ് പിടിയിൽ
പൂക്കോട്ടുംപാടം: യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. കരുളായി ചെട്ടിയിൽ കരിന്താർ സ്വദേശി വെട്ടൻ ഹബീബ് റഹ്മാനെയാണ് (23) പൂക്കോട്ടുംപാടം സ്റ്റേഷൻ ഓഫിസർ വിഷ്ണുവിെൻറ നിർദേശ പ്രകാരം എസ്.ഐ രാജേഷ് അയോടൻ അറസ്റ്റ് ചെയ്തത്.
യുവതിയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ ശ്രമിക്കുകയും നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. മുമ്പ് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു ഹബീബ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.