Posted On
date_range Updated On
date_range ആവേശമായി നാടന്‍ ഭക്ഷ്യമേള
കൊണ്ടോട്ടി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് തടത്തില്‍പറമ്പ് എന്‍.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ച നാടന്‍ ഭക്ഷ്യമേള ശ്രദ്ധേയമായി. കുട്ടികള്‍ക്ക് നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ പരിചയപ്പെടുത്തുക എന്നതിനൊപ്പം വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള ഫണ്ട് സമാഹരണവും ലക്ഷ്യമിട്ടായിരുന്നു പരിപാടി.
എന്‍.എസ്.എസ് കൊണ്ടോട്ടി ക്ലസ്റ്റര്‍ കണ്‍വീനര്‍ സാലിഹ് മേള ഉദ്ഘാടനം ചെയ്തു. അബ്ദുനാസര്‍ വാരിയകുത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫിസര്‍ മിനി, ശൈഖുദ്ദീന്, അബ്ദുല്‍ ബഷീര്‍, മൗലാന മുഹമ്മദ്, മാലതി, എന്‍.എസ്.എസ് വളന്റിയര്‍ ലീഡര്‍ നെസ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.