കൊ​ണ്ടോ​ട്ടി മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ സ്മാ​ര​ക​ത്തി​ന് സ​മീ​പം നി​ര്‍ത്തി​യി​ട്ട കാ​റു​ക​ള്‍ക്ക് തീ​പി​ടി​ച്ച​പ്പോ​ള്‍

കൊ​ണ്ടോ​ട്ടി​യി​ല്‍ നി​ര്‍ത്തി​യി​ട്ട കാ​റു​ക​ള്‍ ക​ത്തി​ന​ശി​ച്ചു

കൊ​ണ്ടോ​ട്ടി: അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി നി​ര്‍ത്തി​യി​ട്ട ര​ണ്ട് കാ​റു​ക​ള്‍ കൊ​ണ്ടോ​ട്ടി​യി​ല്‍ ക​ത്തി​ന​ശി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ മൂ​ന്നോ​ടെ മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ സ്മാ​ര​ക​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. എ.​സി റി​പ്പ​യ​റി​ങ് ഷോ​പ്പി​നു മു​ന്നി​ല്‍ നി​ര്‍ത്തി​യ കാ​റു​ക​ളി​ല്‍ തീ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് മ​ല​പ്പു​റ​ത്തു നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളാ​ണ് തീ​യ​ണ​ച്ച​ത്.

പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ര്‍ എ.​സി റി​പ്പ​യ​റി​ങ് ഷോ​പ്പി​നു പി​റ​കു​വ​ശ​ത്തെ പാ​ര്‍ക്കി​ങി​ൽ നി​ര്‍ത്തി​യി​ട്ട കാ​റു​ക​ളാ​ണ് ക​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​ര്‍ന്നി​രു​ന്നു. കാ​ര​ണം വ്യ​ക്ത​മ​ല്ല. സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ഇ.​കെ. അ​ബ്ദു​ല്‍ സ​ലീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍ എം. ​പ്ര​ദീ​പ് കു​മാ​ര്‍, ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍മാ​രാ​യ എ.​എ​സ്. പ്ര​ദീ​പ് കു​മാ​ര്‍, കെ.​സി. മു​ഹ​മ്മ​ദ് ഫാ​രി​സ്, വി. ​വി​പി​ന്‍, ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍ ഡ്രൈ​വ​ര്‍ എം. ​ഫ​സ​ലു​ള്ള, ഹോം ​ഗാ​ര്‍ഡ് വി. ​ബൈ​ജു തു​ട​ങ്ങി​യ​വ​രുള്‍പ്പെ​ട്ട സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Tags:    
News Summary - Cars parked in Kondotty burnt down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.