Posted On
date_range Updated On
date_range കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു
പുളിക്കല്‍: ഐക്കരപ്പടി വെണ്ണായൂര്‍ റോഡ് ജങ്ഷനില്‍ കാറിടിച്ച് വൈദ്യുതി പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണു. കാറിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലർച്ച നാലരയോടെയാണ് അപകടം. കാസര്‍കോട് നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച കാറാണിത്.
ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു.
പുളിക്കല്‍ കെ.എസ്.ഇ.ബി സെക്ഷന്‍ അധികൃതരും പൊലീസും നാട്ടുകാരും ചേര്‍ന്ന് തടസ്സങ്ങള്‍ നീക്കിയശേഷം രാവിലെ ഏഴിനാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.