കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ മമ്പാട് എം.ഇ.എസ് കോളജ് ടീം
കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ ബാഡ്മിന്റൺ മമ്പാട് കോളജ് ചാമ്പ്യന്മാർ
കൊണ്ടോട്ടി: കാലിക്കറ്റ് സര്‍വകലാശാല ബി സോണ്‍ ബാഡ്മിന്റണില്‍ മമ്പാട് എം.ഇ.എസ് കോളജ് വിജയികളായി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ടീമിനെ പരാജയപ്പെടുത്തിയാണ് മമ്പാട് ചാമ്പ്യന്മാരായത്. റണ്ണറപ്പായ പി.എസ്.എം.ഒ കോളജിനൊപ്പം മൂന്നും നാലും സ്ഥാനങ്ങള്‍ നേടിയ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ്, കിഴിശ്ശേരി റീജനല്‍ കോളജ് ടീമുകള്‍ ഇന്റര്‍സോണിലേക്ക് യോഗ്യത നേടി.
കിഴിശ്ശേരി റീജനല്‍ കോളജിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി ഡി.ബി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടന്നത്. അമ്പതോളം ടീമുകള്‍ പങ്കെടുത്തു. റീജനല്‍ കോളജ് പ്രിന്‍സിപ്പല്‍ മുസ്തഫ താള്ത്തൊടി ഉദ്ഘാടനം ചെയ്തു. സോണല്‍ കണ്‍വീനര്‍ ഹബീബ്, ചാമ്പ്യന്‍ഷിപ് കണ്‍വീനര്‍ ഇര്ഫാന്, സിദ്ദീഖ് ശിഹാബ്, റഫീഖ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.