Posted On
date_range Updated On
date_range കരിപ്പൂരിൽ 28 പേരുടെ യാത്ര മുടങ്ങി
കരിപ്പൂർ: വിമാനത്തിെൻറ സമയം മാറിയത് അറിയാതെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ 28 പേരുടെ യാത്ര മുടങ്ങി. ചൊവ്വാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിലേക്ക് പോകാൻ എത്തിയവരാണ് കുടുങ്ങിയത്.
വിമാനം വിമാനം ഉച്ചക്ക് 1.30ന് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇത് പിന്നീട് രാവിലെ 8.35 ആക്കി മാറ്റിയിരുന്നു. വിവരം ഇ-മെയിൽ മുഖേന യാത്രക്കാരെ അറിയിച്ചിരുന്നു.
ഇക്കാര്യം അറിയാതെ എത്തിയവരുടെ യാത്രയാണ് മുടങ്ങിയത്. ഇവർക്ക് പിന്നീട് സൗകര്യമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.