തിരൂരങ്ങാടി: പ്രളയത്തെ അതിജീവിക്കാനായി ലോക്ഡൗൺ കാലത്ത് സ്വന്തമായി തോണി നിർമിച്ച് യുവാവ്. പ്രളയം വന്നാല്‍ നാട്ടുകാരെ സഹായിക്കാന്‍ കൂടി വേണ്ടിയാണ് മൂന്നിയൂർ ചുഴലിയിലെ ചെമ്പയിൽ മുഹമ്മദ് ഷഫീഖ് തോണി നിർമിച്ചത്. കരവിരുതിൽ വാഹനങ്ങളും അലങ്കാര വസ്തുക്കളും നിർമിക്കാറുള്ള ഷഫീക്കിന് വെറുതെ തോന്നിയ ആഗ്രഹമാണ് തോണി നിർമിക്കുകയെന്നത്. മൂന്നിയൂർ കുന്നത്തുപറമ്പ് സ്കൂളിൽ ഡ്രൈവറായി ജോലിചെയ്യുന്ന ഷഫീക്ക് ഒരാഴ്ചകൊണ്ടാണ് തോണി നിർമിച്ചത്.
കഴിഞ്ഞ രണ്ടു പ്രളയത്തിലും കരകവിഞ്ഞൊഴൊകിയ കടലുണ്ടിപ്പുഴയുടെ തീരത്താണ് ഷഫീഖിെൻറ വീട്. മഴശക്തി കൂടിയാല്‍ വെള്ളം കയറും. കഴിഞ്ഞ പ്രളയകാലത്തെല്ലാം വീടൊഴിഞ്ഞ് താമസം മാറിയിരുന്നു. രണ്ട് പ്ലൈവുഡ് ഉപയോഗിച്ചാണ് ഷഫീക്ക് തോണി നിർമിച്ചെടുത്തത്. തോണിയുടെ മാതൃക പൂര്‍ത്തിയായതോടെ ഇരുപുറവും ഫൈബര്‍ കോട്ട് ചെയ്ത് വെള്ളം കയറാതെ സുരക്ഷിതമാക്കി. മൂന്നുപേർക്ക് തോണിയിൽ കയറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.