Posted On
date_range Updated On
date_range ചിങ്കക്കല്ലിൽ കാട്ടാനയിറങ്ങി
കാളികാവ്: ചോക്കാട് ചിങ്കക്കല്ല് ആദിവാസി കോളനിയിൽ കാട്ടാനയിറങ്ങി. ഞായറാഴ്ച വൈകീട്ട് ആറിനു ശേഷമാണ് സംഭവം. പുല്ലങ്കോട് എസ്റ്റേറ്റിലൂടെയാണ് ഒറ്റയാൻ കോളനിക്ക് സമീപമെത്തിയത്. കോളനിവാസികൾ ബഹളമുണ്ടാക്കിയതോടെ റോഡ് മുറിച്ചുകടന്ന് ആന പുഴയിലേക്ക് ഇറങ്ങി. പുഴയിൽ കുളിക്കുകയായിരുന്ന യുവാക്കൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പുഴയിൽ വെള്ളം കുറവായതിനാലാണ് ഇവർക്ക് രക്ഷപ്പെടാനായത്. കോളനിക്കാർ ബഹളം വെച്ചതേടെ ആന ശബ്ദമുണ്ടാക്കുകയും ഭീതി പരത്തുകയും ചെയ്തു. കോളനിക്ക് സമീപം കാട്ടാനകളും മറ്റു വന്യമൃഗങ്ങളും എത്തുന്നത് പതിവാണ്. തീയുണ്ടാക്കിയും ബഹളം വെച്ചുമാണ് ആദിവാസികൾ രക്ഷപ്പെടാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.