അ​വ​ളി​ടം; ഒ​രു​ങ്ങി​യ​ത് 96 ക്ല​ബു​ക​ൾ

മ​ല​പ്പു​റം: യു​വ​തി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​വും സാ​മൂ​ഹ്യ ഇ​ട​പെ​ട​ലും ല​ക്ഷ്യ​മാ​ക്കി സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച അ​വ​ളി​ടം ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ര​ണ്ടാം വ​ർ​ഷ​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​മ്പോ​ൾ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച​ത് 96 ക്ല​ബു​ക​ൾ. സ്ത്രീ​ക​ളി​ൽ അ​വ​ബോ​ധ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ള​ർ​ത്തി സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ന് അ​ടി​ത്ത​റ പാ​കാ​ൻ സ​ഹാ​യി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ‘അ​വ​ളി​ടം’ എ​ന്ന പേ​രി​ൽ യു​വ​തി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി ക്ല​ബു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്നും കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ര​ണ്ടെ​ണ്ണം വീ​ത​വു​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ശ​രാ​ശ​രി 20 അം​ഗ​ങ്ങ​ളാ​ണ് ഓ​രോ​ന്നി​ലു​മു​ള്ള​ത്. സ്ത്രീ​ധ​ന​ത്തി​നും സ്ത്രീ​ക​ളോ​ടു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കു​മെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണം, സ്ത്രീ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച അ​വ​ബോ​ധം സൃ​ഷ്ടി​ക്ക​ൽ, വി​വാ​ഹ​പൂ​ർ​വ കൗ​ൺ​സ​ലി​ങ്, സാ​മ്പ​ത്തി​ക​സു​ര​ക്ഷ​യു​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ സ്വ​യം​പ​ര്യാ​പ്ത​മാ​ക്കാ​നു​ള്ള സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​നം എ​ന്നി​വ​ക്ക് ജി​ല്ല​യി​ലെ ‘അ​വ​ളി​ടം’ ക്ല​ബു​ക​ൾ വ​ഴി​യൊ​രു​ക്കു​ന്നു. ത​യ്യ​ൽ, ആ​ഭ​ര​ണ നി​ർ​മാ​ണം, കൂ​ൺ കൃ​ഷി, ഡി​സൈ​നി​ങ്, കേ​ക്ക് നി​ർ​മാ​ണം, ഫോ​ട്ടോ​ഗ്രാ​ഫി പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ ഇ​തി​ലു​ൾ​പ്പെ​ടും. കൂ​ടാ​തെ ക്ല​ബ് അം​ഗ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ച്, ഫ്ലാ​ഷ് മോ​ബ്, ല​ഹ​രി​ക്കെ​തി​രെ ക​ലാ​ജാ​ഥ​ക​ൾ എ​ന്നി​വ ഒ​രു​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു. വൈ​വി​ധ്യ​മാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ക്ല​ബു​ക​ളെ മി​ക​ച്ച കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ന​ട​പ്പാ​ക്കു​ന്ന​ത്. 

Tags:    
News Summary - Her place; There are 96 clubs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.