പച്ച തുരുത്തൊരുക്കി സാഫി കോളേജ്

വാഴയൂർ: വാഴയൂർ ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികൾ ഹരിത കേരള മിഷൻ സംസ്ഥാന കോഡിനേറ്റർ ഡോ. ടി.എൻ സീമക്കൊപ്പം സാഫിയുടെ പച്ച തുരുത്തും നക്ഷത്ര വനവും സ്പൈസസ് ഗാർഡനും സന്ദർശിച്ചു. കോളേജ് എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷെജിനി ഉണ്ണി അധ്യക്ഷത വഹിച്ചു. ഡോ. ടി.എൻ സീമ വൃക്ഷ തൈ നട്ട് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പൽ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, നിസാർ അഹ്മദ് സീതി (ഡയറക്ടർ അഡ്മിനിസ്ട്രേഷൻ സാഫി), വാഴയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി വാസുദേവൻ മാസ്റ്റർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുജീബ് റഹ്മാൻ കാട്ടാളി, വാഴയൂർ, പളളിക്കൽ പഞ്ചായത്ത് ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കോളേജ് എൻ.എസ്.എസ്, എൻ.സി.സി നാച്ചുറൽ ക്ലബ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

Tags:    
News Summary - green garden visit at Safi college Vazhayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.