വേങ്ങര: കുറ്റാളൂർ സബാ സ്ക്വയറിൽ വൈകീട്ട് നാലിന് പൊതുജനങ്ങൾക്കുള്ള ഷൂട്ടൗട്ട് മത്സരത്തോടെയാണ് കാർണിവൽ നഗരി ഉണർന്നത്. മുപ്പതോളം പേർ പെങ്കടുത്ത മത്സരത്തിൽ നിരവധി പേർ സ്നേഹ സമ്മാനം കരസ്ഥമാക്കി. നഗരിയിലെത്തിയ കുരുന്നുകൾ ഉൾപ്പെടെ ഗാനങ്ങൾ ആലപിക്കുകയും സ്പോട്ട് ക്വിസിൽ വിജയിച്ചവർ സമ്മാനം നേടുകയും ചെയ്തു. കണ്ണമംഗലം മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈദു നെടുമ്പള്ളി, പ്രസാദ് കുറ്റൂർ എന്നിവർ നഗരിക്ക് ഗാനവിരുന്ന് സമ്മാനിച്ചു.
അതിന്ശേഷം കാണികളിൽ ആവേശം നിറച്ച് ഫ്രീ സ്റ്റൈയിൽ ഫുട്ബാൾ മത്സരം അരങ്ങേറി. തുടർന്ന് മലയാള സിനിമ താരങ്ങളായ മോഹൻലാലിന്റെയും ജയന്റെയും രൂപ ഭാവത്തിൽ സ്റ്റേജിലെത്തുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്ത ഹംസ അംജദ് വേങ്ങര, മകൾ അഫ്ന എന്നിവരുടെ കലാപ്രകടനങ്ങളും അരങ്ങേറി. തുടർന്ന് 12.30ന് ഫ്രാൻസ്-മൊറോക്കോ മത്സരം പ്രദർശിപ്പിച്ചു.
വേങ്ങര: കുറ്റാളൂർ സബാ സ്ക്വയറിലെ ഫുഡ് ആൻഡ് ബാൾ കാർണിവലിൽ സ്ത്രീകൾക്ക് പ്രേത്യകമായുള്ള ഷൂട്ട് ഒൗട്ട് മത്സരം ഗേൾ ആൻഡ് ബാൾ അരങ്ങേറും.നിരവധി സമ്മാനങ്ങളാണ് മത്സരാർഥികെള കാത്തിരിക്കുന്നത്. ൈവകീട്ട് അഞ്ചുമണിക്കാണ് മത്സരം. സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവുമുണ്ട്.
ശനി
കാർണിവൽ ആരംഭം - 4.00
മിനി സ്റ്റേജിൽ വിവിധ തരം പരിപാടികൾ
ഗേൾ ആൻഡ് ബാൾ
ഷൂട്ടൗട്ട് മത്സരം - 5.00
ഫുട്ബാൾ സ്ക്രീനിങ്
ഞായർ
കാർണിവൽ ആരംഭം
മിനിസ്റ്റേജിൽ വിവിധ പരിപാടികൾ
സമാപന സമ്മേളനം, സമ്മാനദാനം
ഫുട്ബാൾ സ്ക്രീനിങ്
വേങ്ങര: കാൽപന്തിനെ മെരുക്കാൻ ഏകാഗ്രതയും മെയ്വഴക്കവും കൈമുതലാക്കിയ രാജ്യത്തിന്റെ ഭാവി താരങ്ങൾ ഫുഡ് ആൻഡ് ബാൾ കാർണിവലിൽ മാറ്റുരച്ചപ്പോൾ പിറന്നത് വിസ്മയക്കാഴ്ചകൾ. കാൽപന്തുകൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന ഇവരുടെ മാസ്മരിക പ്രകടനം കാണികളിൽ ആശ്ചര്യവും കൗതുകവും ആവേശവും വാനോളം നിറച്ചു.
ഹംസ അംജത് വേങ്ങരയും മകൾ അഫ്ന വേങ്ങരയും അവതരിപ്പിച്ച ഫിഗർ ഗാനമേള
കുറ്റാളൂർ സബാ സ്ക്വയറിൽ സംഘടിപ്പിച്ച ഫ്രീ സ്റ്റൈൽ ഫുട്ബാൾ മത്സരമാണ് കാണികളിൽ ഉത്സാഹവും ആവേശവും നിറച്ചത്.
ഫ്രീ സ്ൈറ്റൽ - രണ്ടാം സ്ഥാനം നേടിയ എടത്തനാട്ടുകര സ്വദേശി നഫീൽ
'മാധ്യമം' മീഡിയ പാർട്ണറായി വേങ്ങര ഫുട്ബാൾ ഫാൻസ് ഫോറമാണ് കാർണിവൽ സംഘടിപ്പിക്കുന്നത്. ആറുപേർ പങ്കെടുത്ത മത്സരത്തിൽ ഏലംകുളം സ്വദേശി അഹമ്മദ് ഷമീൽ ഒന്നാം സ്ഥാനവും എടത്തനാട്ടുകര സ്വദേശി നഫീൽ രണ്ടാം സ്ഥാനവും കോഴിക്കോട് മുക്കം സ്വദേശി കെ. മുഹമ്മദ് റസീൽ മൂന്നാം സ്ഥാനവും നേടി.
അരീക്കോട് മാങ്കടവ് ചീക്കോട് റിസ്വാൻ, വടക്കാങ്ങരയിലെ മുഹമ്മദ് ഇജാസ്, അബ്ഷം ജുറൈജ് എന്നിവരാണ് കാൽപന്തിനെ വരുതിയിലാക്കിയ പ്രകടനം കാഴ്ചവെച്ച മറ്റുള്ളവർ. മൂന്നുമുതൽ അഞ്ചുവരെ മിനിറ്റായിരുന്നു പ്രകടന സമയം. റിസ്വാൻ പന്തിനെ കാലിൽ നിർത്തിയും മറിഞ്ഞും തിരിഞ്ഞും ശരീരം ചലിപ്പിച്ച് കൈകളിലേക്കും ചുമലിലേക്കും അവിടെനിന്ന് തലയിലേക്കും ചലിപ്പിച്ചു. ചൂണ്ടുവിരലിൽ പന്ത് വേഗത്തിൽ കറക്കി തലയിൽ വെച്ച് കാണികളുടെ കൈയടി നേടി.
ഫ്രീ സ്ൈറ്റൽ - മൂന്നാം സ്ഥാനം നേടിയ കോഴിക്കോട് മുക്കംസ്വദേശി കെ. മുഹമ്മദ് റസീൽ
മുഹമ്മദ് ഇജാസ് കാലുകൊണ്ട് തുടർച്ചയായി പന്ത് തട്ടിയും നെറ്റിയിൽ നിർത്തിയും ചുമലിലേക്ക് നീക്കി ജഴ്‌സി ഊരിയും നടത്തിയ പ്രകടനം കാഴ്ചക്കാർ അത്ഭുതത്തോടെയാണ് നോക്കിയത്. തുടർന്ന് ബാൾ കൈവിരലിൽ വേഗത്തിൽ കറക്കി പേനയിൽ സസ്‌പെൻഡ് ചെയ്ത് നിർത്തി.
മുഹമ്മദ് റസീൽ പന്ത് നിലത്തു തട്ടാതെ നിരവധി തവണ തട്ടി. കാലിൽനിന്ന് നെറ്റിയിലേക്കും തുടർന്ന് മൂക്കിന് മുകളിലും നിർത്തി. അതിന് മുകളിൽ ബൂട്ട് അഴിച്ചുവെച്ചു. ഒരു പന്ത് ചുമലിലും ഒരു ബാൾ കാലിലും വെച്ചതോടെ കാണികളുടെ ആവേശം വർധിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് എന്നിവ കരസ്ഥമാക്കിയ നഫീൽ പന്തിനെ കാലിൽനിന്ന് നെറ്റിയിലേക്ക് പായിച്ച് കാണികളുടെ കൈയടി നേടി. നിലത്ത് ഇരുന്ന് കൈകൾ പിറകിൽ കുത്തി കാലുകൊണ്ട് പന്ത് തട്ടി. ചൂണ്ടുവിരലിൽ ബാൾ കറക്കി കൈകൾക്കിടയിലൂടെ പുറത്തെടുത്ത് പേനയിൽ വെച്ച് കണ്ടുനിന്ന കുട്ടിക്ക് കൈമാറി.
കൂടാതെ വടിയിൽ വെച്ച് ബാൾ ഉയർത്തി നെറ്റിയിൽ വെച്ചതോടെ കാണികളുടെ കൈയടി വർധിച്ചു. മത്സരത്തിന് എത്തിയവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു അഞ്ചുവയസ്സുള്ള അബ്ഷം ജൂറൈജ്. ജഴ്സിയും ബൂട്ടും അണിഞ്ഞെത്തിയ ഈ കൊച്ചു ഭാവി താരം ചുമലിൽ പന്ത് വെച്ച് പുഷ്അപ് അടിച്ചാണ് കാണികളുടെ കൈയടി നേടിയത്. ഏലംകുളം സ്വദേശിയും കുന്നക്കാവ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ അഹമ്മദ് ഷമീൽ ലിംക റെക്കോഡിന് ഉടമയാണ്.
'ഫുഡ് ആൻഡ് ബാൾ കാർണിവലി'ന്റെ ഭാഗമായി നടത്തിയ ഫ്രീ സ്ൈറ്റൽ ഫുട്ബാൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഏലംകുളം സ്വദേശി അഹമ്മദ് ഷമീൽ
മൂന്ന് ബക്കറ്റിന് മുകളിൽ രണ്ടെണ്ണം കൂടി വെച്ച് അതിന് മുകളിൽ രണ്ട് പന്തുകൾ വെച്ച് അതിന് മുകളിൽ പരസഹായം കൂടാതെ നിന്നായിരുന്ന മാസ്മരിക പ്രകടനം പുറത്തെടുത്തത്.
പന്ത് ചുമലിലൂടെ കറക്കിയെടുത്തും കാലിൽ അമ്മാനമാടിയും നെറ്റിയിലേക്കും ചുമലിലേക്കും പായിച്ചും കാണികളെ രസിപ്പിച്ചു.
ഫ്രീ സ്ൈറ്റൽ മത്സരത്തിന്റെ വിധികർത്താവ് കെ.എഫ്.എ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ മങ്കട സംസാരിക്കുന്നു
കെ.എഫ്.എ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ മങ്കട, ജില്ല ഫുട്ബാൾ അസോസിയേഷൻ ട്രഷറർ കെ. നയീം എന്നിവർ വിധികർത്താക്കളായിരുന്നു. ഫ്രീ സ്റ്റൈൽ ഫുട്ബാൾ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും 'മാധ്യമം' ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ, ന്യൂസ് എഡിറ്റർ ഇനാം റഹ്മാൻ എന്നിവർ സ്നേഹസമ്മാനം കൈമാറി.
പൊതുജനങ്ങൾക്കുള്ള ഷൂട്ടൗട്ട് മത്സരത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.