Posted On
date_range Updated On
date_range മകളെ ബന്ധു പീഡിപ്പിച്ചെന്ന വ‍്യാജ പരാതി: പിതാവിനെതിരെ പോക്സോ കേസ്
നിലമ്പൂർ: കുടുംബവൈരാഗ‍്യം തീർക്കാൻ, നാല് വയസ്സുകാരിയായ മകളെ ബന്ധു പീഡിപ്പിച്ചെന്ന് വ‍്യാജ പരാതി നൽകിയ 27കാരനായ പിതാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പരാതി കെട്ടിച്ചമച്ചതാണെന്ന് ബോധ‍്യപ്പെട്ടതോടെയാണ് വഴിക്കടവ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
ഭാര‍്യസഹോദരൻ പീഡിപ്പിച്ചെന്ന് കാണിച്ച് മകളുമായെത്തിയാണ് പിതാവ് വഴിക്കടവ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് 35കാരനായ കുട്ടിയുടെ അമ്മാവനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പരാതി വ‍്യാജമാണെന്ന് ബോധ‍്യപ്പെട്ടത്. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പക തീർക്കാൻ കഥ കെട്ടിച്ചമക്കുകയായിരുന്നു. പരാതിയിൽ പറയുന്ന കാര‍്യങ്ങൾ കുട്ടിയെ പഠിപ്പിച്ച് പിതാവ് പറയിപ്പിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ അമ്മാവനെതിരെയുള്ള പോക്സോ കേസ് മരവിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.