നോ​മ്പു​തു​റ​ക്ക് ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ൾ കെ.​എം.​സി.​സി ക​രി​മ്പി​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ലെ​ത്തി​ച്ച് ന​ൽ​കു​ന്നു

വീടുകളിലേക്ക് നോമ്പുതുറ വിഭവങ്ങൾ എത്തിച്ച് പ്രവാസി കൂട്ടായ്മ

തി​രൂ​ര​ങ്ങാ​ടി: നോ​മ്പു​തു​റ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ഭ​വ​ങ്ങ​ളും പാ​ച​കം ചെ​യ്ത് വീ​ടു​ക​ളി​ലെ​ത്തി​ച്ചു കൊ​ടു​ത്ത് മാ​തൃ​ക​യാ​വു​ക​യാ​ണ് കെ.​എം.​സി.​സി ക​രി​മ്പി​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ.

നോ​മ്പ് ഒ​ന്നു​മു​ത​ൽ 30 വ​രെ 'ജ​ദ്ദി​ദു ഈ​മാ​ന​കും ഇ​ഫ്താ​ർ'​എ​ന്ന പേ​രി​ലാ​ണ് വി​ഭ​വ​ങ്ങ​ളൊ​രു​ക്കി ന​ൽ​കു​ന്ന​ത്. ക​ക്കാ​ട് ക​രി​മ്പി​ൽ പ്ര​ദേ​ശ​ത്ത് കോ​വി​ഡി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ​വ​ർ​ക്കും അ​ർ​ഹ​ത​പ്പെ​ട്ട​തു​മാ​യ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വി​ഭ​വ​ങ്ങ​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​ത്.

പോ​ക്കാ​ട്ട് അ​ബ്​​ദു​റ​ഹ്മാ​ൻ, ഒ​റ്റ​ത്തി​ങ്ങ​ൽ ബ​ഷീ​ർ അ​ഹ​മ്മ​ദ്, യാ​കൂ​ബ് കൊ​ട​പ്പ​ന, യൂ​സു​ഫ് മു​ക്ക​ൻ, എം.​ടി. ഹം​സ, കെ.​പി. അ​ബ്​​ദു​ൽ അ​സീ​സ്, എം.​പി. സി​ദ്ദീ​ഖ്, പി.​ടി. ല​ത്തീ​ഫ്, കെ.​കെ. ഫ​വാ​സ്, ഫി​ർ​ദൗ​സ് ക​രി​മ്പി​ൽ, ടി. ​അ​യ്യൂ​ബ്, കെ. ​ഐ​ദ്രു തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം.

Tags:    
News Summary - Expatriate community delivering fasting food items to homes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.