മോ​ഷ​ണം ന​ട​ന്ന ന​ടു​വ​ട്ടം സ്വ​ദേ​ശി താ​ഴ​ത്തേ​തി​ൽ ഖാ​ലി​ദി​ന്റെ വീ​ട്ടി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും

പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മാ​ല​യി​ൽ കൈ​വ​ച്ച​പ്പോ​ൾ വീ​ട്ട​മ്മ​യു​മാ​യി പി​ടി​വ​ലി; മോ​ഷ്ടാ​വ് കൊ​ണ്ടു​പോ​യ​ത് അ​ഞ്ച​ര പ​വ​ൻ

എ​ട​പ്പാ​ൾ: ന​ടു​വ​ട്ട​ത്ത് രാ​ത്രി ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു. എ​ട​പ്പാ​ൾ ന​ടു​വ​ട്ടം സ്വ​ദേ​ശി താ​ഴ​ത്തേ​തി​ൽ ഖാ​ലി​ദി​ന്റെ വീ​ട്ടി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ര​ണ്ട​ര മ​ണി​യോ​ടെ മോ​ഷ​ണം ന​ട​ന്ന​ത്. ഇ​രു​നി​ല വീ​ടി​ന്റെ മു​ക​ളി​ലെ വാ​തി​ലി​ന്റെ പൂ​ട്ട് തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. എ​ല്ലാ മു​റി​ക​ളി​ലും ക​യ​റി അ​ല​മാ​ര​ക​ളും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. താ​ഴെ മു​റി​യി​ൽ ഉ​റ​ങ്ങി​യി​രു​ന്ന ഖാലി​ദി​ന്റെ ഭാ​ര്യ ജ​മീ​ല​യു​ടെ ര​ണ്ട് പാ​ദ​സ​ര​ങ്ങ​ളും മോ​ഷ്ടാ​വ് മു​റി​ച്ചെ​ടു​ത്തു.

മാ​ല​യി​ൽ കൈ ​വെ​ച്ച​പ്പോ​ൾ ഉ​റ​ക്ക​ത്തി​ൽ​നി​ന്ന് എ​ഴു​ന്നേ​ൽ​ക്കു​ക​യും മാ​ല​യി​ൽ മോ​ഷ്ടാ​വും ജ​മീ​ല​യും ത​മ്മി​ൽ പി​ടി​വ​ലി ഉ​ണ്ടാ​വു​ക​യും ചെ​യ്തു. മാ​ല​യു​ടെ പ​കു​തി മോ​ഷ്ടാ​വി​ന്റെ കൈ​ക​ളി​ൽ​പെ​ട്ടു. പാ​ദ​സ​ര​വും പൊ​ട്ടി​യ മാ​ല​യു​ടെ ഭാ​ഗ​വും അ​ട​ക്കം അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണ​മാ​ണ് മോ​ഷ്ടാ​വ് കൊ​ണ്ടു​പോ​യ​ത്. ച​ങ്ങ​രം​കു​ളം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - The Gold Ornaments were Stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.