ജില്ല പഞ്ചായത്ത് തവനൂർ ഡിവിഷനിലേക്ക് ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്യാമിലി 90 ദിവസം
പ്രായമായ കുഞ്ഞുമായി പ്രചാരണത്തിൽ
എടപ്പാൾ: ജില്ല പഞ്ചായത്ത് തവനൂർ ഡിവിഷനിലേക്ക് ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്യാമിലി 90 ദിവസം പ്രായമായ കുഞ്ഞുമായി പ്രചാരണത്തിൽ. ജില്ലാ പഞ്ചായത്ത് തവനൂർ ഡിവിഷനിലേക്ക് ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്യാമിലി കുഞ്ഞിനെ തോളിലേറ്റിയാണ് പ്രചാരണത്തിനിറങ്ങുന്നത്. ശ്യാമിലിക്കൊപ്പം അമ്മയും അച്ഛനും കൂടെയുണ്ട്. യോഗങ്ങളിൽ പ്രസംഗിക്കുമ്പോൾ കുഞ്ഞിനെ അമ്മക്ക് കൈമാറും.
സിസേറിയനിലൂടെ കുഞ്ഞിനെ പ്രസവിച്ച് 80 ദിവസം പിന്നിടുമ്പോഴാണ് ശ്യാമിലിയോട് സ്ഥാനാർഥിയാക്കാൻ സമ്മതമാണോ എന്ന് സി.പി.എം ജില്ല നേതൃത്വം ചോദിക്കുന്നത്. ഉത്തരവാദിത്തം ഏറ്റെടുക്കാൻ സമ്മതം അറിയിച്ചു. ഭർത്താവ് സനോജും കുടുംബവും പൂർണപിന്തുണ നൽകി. തവനൂർ അങ്ങാടി സ്വദേശിനിയായ ശ്യാമിലി ഡിവൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗവും മാധ്യമപ്രവർത്തകയും ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.