എ​ട​പ്പാ​ളി​ൽ തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

എ​ട​പ്പാ​ൾ: ടൗ​ണി​ൽ മൂ​ന്നു​പേ​ർ​ക്ക് തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റു. വ​ട്ടം​കു​ളം മൂ​തൂ​ർ അ​പ്പ​ത്തു​കാ​ട്ടി​ൽ റ​ഫീ​ഖ് (33), ഓ​ട്ടോ ഡ്രൈ​വ​റാ​യ വ​ട്ടം​കു​ളം കു​റ​ത്തി​ക്കു​ന്ന​ത്ത് മോ​ഹ​ന​ൻ (57), എ​ട​പ്പാ​ളി​ലെ ലോ​ഡ്ജി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി ആ​ശാ ത​മ്പി (33) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മൂ​ന്ന് പേ​രെ​യും ടൗ​ണി​ൽ അ​ല​ഞ്ഞു​ന​ട​ന്ന നാ​യാ​ണ് ആ​ക്ര​മി​ച്ച​ത്. പ​ട്ടാ​മ്പി റോ​ഡി​ൽ ഓ​ട്ടോ ഓ​ടി​ക്കു​ന്ന മോ​ഹ​ന​ന്റെ മു​ഖ​ത്ത് ചാ​ടി ക​ടി​ക്കു​ക​യാ​യി​രു​ന്നു. മൂക്കി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. റ​ഫീ​ഖി​നെ കൈ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ആ​ശ ത​മ്പി​യു​ടെ തു​ട​ക്കാ​ണ് ക​ടി​ച്ച​ത്. മൂ​ന്ന് പേ​രെ​യും എ​ട​പ്പാ​ൾ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Tags:    
News Summary - street dog attack- edappal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.