ശ്രീജിത്ത്
Posted On
date_range Updated On
date_range നായ കുറുകെ ചാടി, വാഹനം മറിഞ്ഞു; ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
പരപ്പനങ്ങാടി (മലപ്പുറം): നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി കള്ളിത്തൊടി ഭാസ്കരന്റെ മകൻ ശ്രീജിത്ത് (37) ആണ് മരിച്ചത്. നിയന്ത്രണം വിട്ടു റോഡിൽ വീണ ബൈക്ക് യാത്രികൻ ഗുഡ്സ് ഓട്ടോ ഇടിച്ച് മരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി പരപ്പനങ്ങാടിയിൽനിന്ന് താനൂർ ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.