മലപ്പുറം: ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ല വാക്സിന് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സ്റ്റോര്‍ കലക്ടറേറ്റിലെ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പിനുള്ള വാക്സിനുകള്‍, പകര്‍ച്ചവ്യാധികള്‍ക്കുള്ള വാക്സിനുകള്‍ എന്നിവ പ്രത്യേകമായി സൂക്ഷിക്കാനുള്ള സൗകര്യം സ്റ്റോറില്‍ ഒരുക്കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന പി.പി.ഇ കിറ്റ്, എന്‍ 95 മാസ്കുകള്‍, ത്രീ ലെയര്‍ മാസ്കുകള്‍, സ്രവപരിശോധനക്ക് ഉപയോഗിക്കുന്ന വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയ, സിറിഞ്ച് എന്നിവയും സ്റ്റോറില്‍ സൂക്ഷിക്കാന്‍ കഴിയും. കോഴിക്കോട് റീജനല്‍ വാക്സിന് സ്റ്റോറില്‍നിന്ന് എത്തിക്കുന്ന മരുന്നുകള്‍ ജില്ല വാക്സിന് സ്റ്റോര്‍ വഴി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല ആശുപത്രികൾ എന്നിവിടങ്ങളില്‍ എത്തിക്കും. വാക്സിന് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വാക്-ഇന്‍-കൂളര്‍ സൗകര്യങ്ങളും സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് മുതല്‍ എട്ട് ഡിഗ്രിയിലാണ് വാക്സിനുകള്‍ സ്റ്റോറില്‍ സൂക്ഷിക്കുന്നത്. നിലവില്‍ 117 കോള്‍ഡ് ചെയിന്‍ പോയൻറുകളാണ് ജില്ലയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.