കെ.വി. മിൻസാര പ്രസാദ് (അണ്ടർ-18 ലോങ്ങ് ജംപ്, ഐഡിയൽ കടകശ്ശേരി)
തേഞ്ഞിപ്പലം: ജില്ല അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 55ാമത് ജില്ല ജൂനിയര്‍ ചാമ്പ്യന്‍ഷിപ് കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ ഒന്നാം ദിവസം പിന്നിട്ടപ്പോള്‍ 18 സ്വര്‍ണവും 17 വെള്ളിയും 14 വെങ്കലവുമടക്കം 311 പോയന്റുമായി ഐഡിയല്‍ കടകശ്ശേരിയുടെ കുതിപ്പ്.
10 സ്വര്‍ണവും ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 162.5 പോയന്റ് നേടിയ റിയല്‍ റണ്ണേഴ്സ് പുത്തനത്താണിയാണ് രണ്ടാംസ്ഥാനത്ത്. അഞ്ച് സ്വർണവും എട്ട് വെള്ളിയും എട്ട് വെങ്കലവും നേടി 143.5 പോയന്റോടെ തിരുനാവായ നാവാമുകുന്ദ സ്പോര്‍ട്സ് അക്കാദമി മൂന്നാം സ്ഥാനത്താണ്.
100 പോയന്റ് നേടി സി.എച്ച്.എം.എച്ച്.എസ്.എസ് പൂക്കൊളത്തൂര്‍ നാലാം സ്ഥാനത്തും 57 പോയന്റോടെ അരീക്കോട് എം.ഇ.എസ് കോളജ് അഞ്ചാം സ്ഥാനത്തും തുടരുകയാണ്. ജില്ലയിലെ 30ഓളം ക്ലബുകളില്‍ നിന്നായി അണ്ടര്‍ 14,16,18,20 എന്നീ നാല് വിഭാഗങ്ങളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം 1500 കായിക താരങ്ങളാണ് മീറ്റില്‍ പങ്കെടുക്കുന്നത്.
അത്ലറ്റിക്സ് അസോസിയേഷന് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അബ്ദുല്‍ കാദര്‍ ബാപ്പു പതാക ഉയര്‍ത്തിയതോടെ തുടക്കമായ ജില്ല മീറ്റ് ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.