'കോഴ്സ് കാൻസൽ ചെയ്യൽ' നിർത്തലാക്കി ഹയർ സെക്കൻഡറി വിഭാഗം: വിദ്യാർഥികൾ ആശങ്കയിൽ

മ​ല​പ്പു​റം: പ്ല​സ് വ​ൺ, പ്ല​സ് ടു ​ത​ല​ത്തി​ൽ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ൾ കാ​ൻ​സ​ൽ ചെ​യ്ത് മ​റ്റ്​ വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് മാ​റാ​നു​ള്ള സൗ​ക​ര്യം റ​ദ്ദാ​ക്കി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ ന​ട​പ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​കു​പ്പി​ന്‍റെ പു​തി​യ ന​യം​മൂ​ലം ഒ​രു​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​പ​ഠ​നം ഇ​ല്ലാ​താ​വു​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം അ​നു​വ​ദി​ച്ചി​രു​ന്ന 'കോ​ഴ്സ് കാ​ൻ​സ​ലേ​ഷ​ൻ' സ​മ്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കി​യ​താ​ണ് കാ​ര​ണം. അ​ധി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​മ്പോ​ൾ ബാ​ച്ച് നി​ല​നി​ർ​ത്താ​ൻ കു​ട്ടി​ക​ൾ​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ങ്കി​ൽ പോ​ലും സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ടി​വ​ന്നി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ ആ​ഗ്ര​ഹി​ച്ച കോ​മ്പി​നേ​ഷ​ൻ കി​ട്ടാ​തെ വ​രു​ന്ന​വ​രും മ​റ്റ്​ കാ​ര​ണ​ങ്ങ​ളാ​ൽ പ്ല​സ് ടു ​പ​ഠ​നം സാ​ധ്യ​മാ​കാ​തി​രു​ന്ന​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ പി​ന്നീ​ട് നി​ല​വി​ലെ കോ​ഴ്സ് കാ​ൻ​സ​ൽ ചെ​യ്ത് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലോ ഓ​പ​ൺ സ്കൂ​ളി​ലോ ചേ​ർ​ന്ന് പ്ല​സ് ടു ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​കു​പ്പി​ന്‍റെ പു​തി​യ ഉ​ത്ത​ര​വി​ൽ പ്ല​സ് വ​ൺ പ​രീ​ക്ഷ​ക്കു​മു​മ്പു​ത​ന്നെ കോ​ഴ്സ് കാ​ൻ​സ​ൽ ചെ​യ്യാ​ത്ത​വ​ർ​ക്ക് ഈ ​സൗ​ക​ര്യം അ​നു​വ​ദി​ക്കി​ല്ല എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​പ​ഠ​നം അ​വ​താ​ള​ത്തി​ലാ​കു​ന്ന തീ​രു​മാ​ന​മാ​ണി​തെ​ന്നാ​ണ് ആ​രോ​പ​ണം. പ്ല​സ് ടു ​പ​ഠ​നം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ​വ​ർ​ക്ക് പ്രാ​യ​മോ വ​ർ​ഷ​മോ ബാ​ധ​ക​മാ​കാ​ത്ത രീ​തി​യി​ൽ ഓ​പ​ൺ സ്കൂ​ളി​ൽ ചേ​ർ​ന്ന് പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി 2015നു​ശേ​ഷം പ​ഠ​നം നി​ർ​ത്തി​യ​വ​ർ​ക്ക് മാ​ത്രം പു​നഃ​പ്ര​വേ​ശ​നം ന​ൽ​കാ​നാ​ണ് ഇ​പ്പോ​ഴു​ള്ള തീ​രു​മാ​നം.2015നു​മു​മ്പ്​ പ്ല​സ് ടു ​പ​ഠ​നം പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ​വ​ർ​ക്ക് പു​തി​യ ന​യം കാ​ര​ണം തു​ട​ർ​പ​ഠ​നം സാ​ധ്യ​മ​ല്ലാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്.

കേ​ര​ള​ത്തി​ൽ പ്ല​സ് ടു ​പ​ഠ​നം മു​ട​ങ്ങു​ന്ന​തോ​ടെ ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത​ര സം​സ്ഥാ​ന ബോ​ർ​ഡു​ക​ളേ​യോ, കേ​ന്ദ്ര ഓ​പ​ൺ സ്കൂ​ളി​നേ​യോ സ​മീ​പി​ക്കേ​ണ്ടി​വ​രും. എ​ന്നാ​ൽ, ഇ​വി​ടെ​യും പ്ര​വേ​ശ​നം നേ​ട​ണ​മെ​ങ്കി​ൽ വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് (ടി.​സി) ആ​വ​ശ്യ​മാ​ണ്. വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഓ​പ​ൺ സ്ക​ളി​ലോ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലോ ചെ​യ്തി​രു​ന്ന കോ​ഴ്സ് കാ​ൻ​സ​ലേ​ഷ​ൻ ന​ട​ത്ത​ണം. നി​ല​വി​ൽ ഓ​പ​ൺ സ്കൂ​ൾ പു​നഃ​പ്ര​വേ​ശ​നം ജൂ​ൺ 22ന് ​അ​വ​സാ​നി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - ‘Course Cancel’ has been discontinued by the Higher Secondary section

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.