അർഷാദ്, ഷഹാന മിധ
എം.ഡി.എം.എയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ
പെരിന്തൽമണ്ണ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 11.63 ഗ്രാം എം.ഡി.എം.എയുമായി യുവതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. പെരിന്തൽമണ്ണ മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് എന്ന ജാസി (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരെയാണ് പെരിന്തൽമണ്ണ എസ്.ഐ അൻവർ സാദിഖ്, ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്.
ടൗണിലെ ലോഡ്ജിൽനിന്നാണ് 11.63 ഗ്രാം എം.ഡി.എം.എയുമായാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. ഓപറേഷൻ തൂഫാന്റെ ഭാഗമായി ജില്ലയിൽ ലഹരിക്കടത്തും വിൽപനയും തടയാനായി ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരുന്നു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി ഗോപകുമാർ, സി.ഐ സുമേഷ് സുധാകരൻ, എസ്.ഐ അൻവർ സാദിഖ്, പൊലീസ് ഉദ്യോഗസ്ഥരായ വിനോജ്, ആമിർ സുഹൈൽ, പത്മിനി, സുമിത്ര എന്നിവരും ജില്ല ലഹരിവിരുദ്ധ സ്ക്വാഡുമാണ് പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.