തി​രൂ​ര​ങ്ങാ​ടി​യി​ൽ ഇ​ട​തു ക​ൺ​വെ​ൻ​ഷ​ൻ മാ​റ്റി; സ്ഥാ​നാ​ർ​ഥി മാ​റു​മെ​ന്നും അ​ഭ്യൂ​ഹം


തി​രൂ​ര​ങ്ങാ​ടി: മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ മാ​റ്റി​വെ​ച്ചു. ശ​നി​യാ​ഴ്ച ന​ട​ത്തേ​ണ്ടി​യി​രു​ന്ന പ​രി​പാ​ടി​യാ​ണ് കാ​ര​ണം വ്യ​ക്ത​മാ​ക്കാ​തെ മാ​റ്റി​വെ​ച്ച​ത്.

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​പി.​എ. മ​ജീ​ദി​നെ തീ​രു​മാ​നി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് ത​ങ്ങ​ൾ​ക്ക് അ​നൂ​കൂ​ല​മാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും സി.​പി.​ഐ പ്ര​ഖ്യാ​പി​ച്ച അ​ജി​ത് കൊ​ളാ​ടി​ക്ക് പ​ക​രം സി​ഡ്കോ ചെ​യ​ർ​മാ​ൻ നി​യാ​സ് പു​ളി​ക്ക​ല​ക​ത്തി​നെ രം​ഗ​ത്തി​റ​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ അ​ജി​ത് പ്ര​ചാ​ര​ണം അ​നൗ​ദ്യോ​ഗി​ക​മാ​യി തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. നി​യാ​സ് പു​ളി​ക്ക​ല​ക​ത്ത് സ്ഥാ​നാ​ർ​ഥി​യാ​വു​ന്നി​ല്ല എ​ന്ന് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ രം​ഗ​ത്തി​റ​ക്കി​യ​ത്.

Tags:    
News Summary - Change Of candidate in Tirurangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.