പെരിന്തൽമണ്ണ: അതീവ സുരക്ഷ നമ്പർപ്ലേറ്റ് മാറ്റിവെച്ച് വാഹനം ഉപയോഗിച്ചതിന് ഉടമക്കെതിരെ മോട്ടോർ വാഹന വകുപ്പിെൻറ എൻഫോഴ്സ്മെൻറ് സ്ക്വാഡ് കേസെടുത്തു. വെള്ള നിറത്തിലുള്ള ഫോർച്യൂൺ വാഹന ഉടമക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും നമ്പർ മാറ്റി നൽകിയ കടയുടമക്കെതിരെയും നിയമനടപടികൾ കൈക്കൊള്ളുമെന്നും പെരിന്തൽമണ്ണ ജോയൻറ് ആർ.ടി.ഒ സി.യു. മുജീബ് അറിയിച്ചു.
വാഹന ഡീലർമാർ വഴിയാണ് ഇത്തരം നമ്പർ പ്ലേറ്റ് അനുവദിക്കുന്നത്. നമ്പർ പ്ലേറ്റിൽ പ്രത്യേക സെക്യൂരിറ്റി നമ്പറും, മറ്റു സുരക്ഷ ഫീച്ചറുകളും അടങ്ങിയതും വാഹനത്തിൽ റിവേറ്റ് ചെയ്തു പിടിപ്പിക്കുന്നതുമാണ്. വാഹനം മോഷണം പോയാൽ പൊലീസിന് കണ്ടുപിടിക്കാവുന്ന വിവരങ്ങളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കാറ്റിൽപറത്തിയാണ് നമ്പർപ്ലേറ്റ് മാറ്റിയതെന്നും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുകൂടാതെ സൈലൻസർ രൂപമാറ്റം വരുത്തിയ ബൈക്കുകൾക്കെതിരെയും ഹെൽമറ്റ് ഇല്ലാതെ മോട്ടോർ സൈക്കിൾ ഒാടിച്ച വാഹനമോടിച്ചവർക്കേതിരെയും 44 കേസുകൾ രജിസ്റ്റർ ചെയ്തു.
എം.വി.ഐ ശരത് സേനൻ, എ.എം.വി.ഐമാരായ മുഹമ്മദ് ലബീബ്, വിജീഷ്, ഹരിലാൽ, ജോബിൻ എന്നിവരായിരുന്നു പരിശോധനാസംഘത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.