പാ​ല​പ്പ​റ്റ​യി​ൽ മ​റി​ഞ്ഞ കാ​ർ

പാ​ല​പ്പ​റ്റ​യി​ൽ കാ​ർ ത​ല കീ​ഴാ​യി മ​റി​ഞ്ഞു

അ​രീ​ക്കോ​ട്: എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​യി​ലെ പാ​ല​പ്പ​റ്റ​യി​ൽ കാ​ർ ത​ല കീ​ഴാ​യി മ​റി​ഞ്ഞു. കാ​റി​ലു​ള്ള​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. അ​രീ​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്ന് വ​ണ്ടൂ​രി​ലെ കൂ​ട്ടു​കാ​ര​ന്റെ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ല്‍ സ്ഥാ​പി​ച്ച ഓ​വു​പാ​ല​ത്തി​ന്റെ സി​മ​ന്റ്‌ ഭി​ത്തി​യി​ൽ ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ഡ്രൈ​വ​റ​ട​ക്കം എ​ഴ് പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ന്റെ എ​യ​ര്‍ ബാ​ഗ് സം​വി​ധാ​നം കൃ​ത്യ​മാ​യി പ്ര​വ​ര്‍ത്തി​ച്ച​തി​നാ​ല്‍ ഇ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ കാ​റി​ന് വ​ലി​യ രീ​തി​യി​ലു​ള്ള കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പാ​ല​പ്പ​റ്റ​യി​ൽ റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. റോ​ഡി​ന്റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി​യു​ണ്ട്.

Tags:    
News Summary - Car overturned in Palpattai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.