മു​ഹ​മ്മ​ദ്

69ാം വയസ്സിൽ പ്ലസ്ടു തുല്യത പരീക്ഷക്ക്​ തയാറെടുത്ത്​ മുഹമ്മദ്

കീ​ഴു​പ​റ​മ്പ്: പ്രാ​യം 70ന​രി​കി​ൽ നി​ൽ​ക്കെ പ്ല​സ്ടു തു​ല്യ​ത പ​രീ​ക്ഷ​ക്കൊ​രു​ങ്ങി കീ​ഴു​പ​റ​മ്പ് സ്വ​ദേ​ശി പ​ള്ളി​പ​റ​മ്പ​ൻ മു​ഹ​മ്മ​ദ്. അ​രീ​ക്കോ​ട് ബ്ലോ​ക്കി​ൽ തു​ല്യ​ത പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രി​ൽ പ്രാ​യം കൂ​ടി​യ വി​ദ്യാ​ർ​ഥി​യാ​ണ് ഈ 69​കാ​ര​ൻ.

ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ എ​ട്ടാം ക്ലാ​സി​ൽ​വെ​ച്ച്​ പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന​താ​ണ് മു​ഹ​മ്മ​ദി​ന്. പി​ന്നീ​ട് പ്ര​വാ​സി​യാ​യി. 2008ൽ ​പ്ര​വാ​സ​ത്തോ​ട് വി​ട​പ​റ​ഞ്ഞ് നാ​ട്ടി​ലെ​ത്തി. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സാ​ക്ഷ​ര​ത മി​ഷ​െൻറ തു​ല്യ​ത പ​ഠ​ന​ത്തെ കു​റി​ച്ച​റി​ഞ്ഞ​തോ​ടെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചു. തു​ട​ർ​ന്ന് ഭാ​ര്യ സു​ബൈ​ദ​യും നാ​ല് മ​ക്ക​ളും പ​ഠ​ന​ത്തെ പ്രോ​ൽ​സാ​ഹി​പ്പി​ച്ച​തോ​ടെ സെ​ക്ക​ൻ​ഡ് ക്ലാ​സോ​ടെ പ​ത്താം​ത​രം വി​ജ​യി​ച്ചു.

പി​ന്നീ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത​യി​ൽ ഹ്യു​മാ​നി​റ്റീ​സ് തെ​ര​ഞ്ഞെ​ടു​ത്തു. തു​ല്യ​ത ക്ലാ​സി​ൽ മു​ട​ങ്ങാ​തെ ഹാ​ജ​രാ​കു​ക​യും ഉ​ത്സാ​ഹ​ത്തോ​ടെ പ​ഠി​ക്കു​ക​യും ചെ​യ്തു. കീ​ഴു​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ തു​ല്യ​ത പ്രേ​ര​ക്മാ​രാ​യ സി.​പി. റോ​ഷ്ന, ടി.​കെ. ച​ന്ദ്രി​ക എ​ന്നി​വ​ർ പ​ഠ​ന​ത്തി​ന് പ്രോ​ൽ​സാ​ഹ​ന​വു​മാ​യി കൂ​ടെ​യു​ണ്ട്. തി​ങ്ക​ളാ​ഴ്ച കീ​ഴു​പ​റ​മ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തു​ക. 

Tags:    
News Summary - At the age of 69, Muhammad was preparing for the Plus Two Equivalency Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.