പ്രണേഷ് കുപ്പിവളവ്
Posted On
date_range Updated On
date_range ചിത്രകലാ അവാർഡ് പ്രണേഷ് കുപ്പിവളവിന്
പരപ്പനങ്ങാടി: ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള ചിത്രകാരന്മാരുടെ കൂട്ടായ്മയായ 'ചിത്രകല ഗ്രൂപ്പി'െൻറ 202 ലെ മികച്ച ചിത്രകലാ അവാർഡ് ചിത്രകാരനും കലാ സംവിധായകനുമായ പ്രണേഷ് കുപ്പിവളവിന് ലഭിച്ചു.
മുന്നൂറോളം ചിത്രങ്ങളിൽ നിന്നാണ് പ്രണേഷിെൻറ ചിത്രം തെരഞ്ഞെടുത്തത്. നാടക സംവിധായകൻ റഫീഖ് മംഗലശ്ശേരിയുടെ വീട്ടിൽ സിമൻറിൽ പണിതതാണ് സമ്മാനാർഹമായ ഈ ചിത്രം.
കഴിഞ്ഞ 20 വർഷമായി കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന പ്രണേഷ് കേരളത്തിനകത്തും പുറത്തും ശ്രദ്ധിക്കപ്പെട്ട പല നാടകങ്ങളുടേയും സിനിമകളുടേയും കലാ സംവിധായകൻ കൂടിയാണ്. ഭാര്യ: സുനീഷ. മക്കൾ: ആദിമ, ആദിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.