3.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ആലത്തൂർ: വിൽപനക്കായി സൂക്ഷിച്ച 3.5 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്‍റെ പിടിയിലായി. ആലത്തൂർ വാനൂർ അമ്പലപ്പറമ്പിൽ സാദിഖിനെയാണ് (21) പിടികൂടിയത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ സാദിഖിനെ 15 ദിവസത്തേക്ക് റിമാന്‍റ്​ ചെയ്തു. എക്സൈസ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫിസർമാരായ എ. ജയപ്രകാശൻ, ആർ എസ്. സുരേഷ്,  മൻസൂർ അലി, സി.ഇ.ഒ മാരായ എൻ. സദ്ദാം ഹുസൈൻ, എം. അബ്ദുൾ ബഷീർ, ആർ. സുഭാഷ് , ഡി. ഹരിപ്രസാദ്​, വനിത സി.ഇ.ഒ എം. നിമ്മി എന്നിവരാണ് എക്സൈസ് സംഘത്തിലു ണ്ടായിരുന്നത്. സാദിഖ് PEW ALTR Kanchavu pedil Koodi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.