11കാരിക്ക് പീഡനം: വയോധികന് ജീവപര്യന്തവും രണ്ട് ലക്ഷം പിഴയും

പുതുശ്ശേരി: 11കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും. കഞ്ചിക്കോട് ചുള്ളിമട പടിഞ്ഞറേക്കാട് വീട്ടിൽ കുമാരനെയാണ് (69) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്​പെഷൽ കോടതി (പോക്സോ) ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴത്തുക ഇരക്ക്​ നൽകണം. അല്ലാത്തപക്ഷം രണ്ട് വർഷം അധിക തടവ് അനുഭവിക്കണം. 2017ലെ വേനലവധിക്കാലത്തായിരുന്നു സംഭവം. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി തെങ്ങിൻതോട്ടത്തിനടുത്തെ കനാലിനരികിൽ കൂട്ടിക്കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. അന്നത്തെ വാളയാർ സബ് ഇൻസ്പെക്ടർ ആയിരുന്ന എ. പ്രതാപ് രജിസ്റ്റർ ചെയ്ത കേസിൽ കസബ ഇൻസ്പെക്ടർ ആർ. ഹരിപ്രസാദ് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്​പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ടി. ശോഭന ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എ.എസ്.ഐ സതി, വാളയാർ സ്​റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിപിൻ എന്നിവർ ഏകോപിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.