പെരിന്തൽമണ്ണ: 35 കോടി രൂപ മതിപ്പു ചെലവു കണക്കാക്കി ആരംഭിച്ച മൂസക്കുട്ടി സ്മാരക ബസ്സ്റ്റാൻഡ് നിർമാണ കമ്പനിക്ക് ലഭിക്കേണ്ട തുക തടഞ്ഞുവെച്ചതായി പരാതി. 9.99 കോടി രൂപയാണ് തടഞ്ഞുവെച്ചത്. നേരത്തേ ഹൈകോടതിയിലുള്ള വ്യവഹാരങ്ങളിൽ 2021 മാർച്ച് അഞ്ചിലെ വിധിയുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറിയെ എതിർകക്ഷിയായി ചേർത്ത് കരാർ കമ്പനി കോടതിയലക്ഷ്യത്തിന് ഹൈകോടതിയെ സമീപിച്ചു. 33.40 കോടിയിൽ 24.91 കോടി ഇതിനകം കരാർ കമ്പനിക്ക് നൽകിയിട്ടുണ്ട്. ശേഷിക്കുന്ന 8,49,29,439 രൂപ കൂടി കരാർ കമ്പനിക്ക് ലഭിക്കാനുണ്ട്. കുടിശ്ശിക ബിൽ തുകയിൽ 8.3 ശതമാനം വാർഷിക പലിശ സഹിതം നൽകുന്നതിനാണ് ഹൈകോടതിയെ സമീപിച്ചത്. ................................ നഗരസഭയുടെ നാലു മുറികൾ ഡെപ്പോസിറ്റ് ഇല്ലാതെ നൽകാൻ അപേക്ഷ പെരിന്തൽമണ്ണ: ഹൈടെക് ഷോപ്പിങ് കോംപ്ലക്സിൽ നാലു കടമുറികൾ പ്രത്യേക പരിഗണനയോടെ നൽകാൻ മർക്കന്‍റയിൽ സഹകരണ സംഘം നഗരസഭയിൽ അപേക്ഷ നൽകി. സഹകരണ സംഘത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചും വ്യാപാരികളുടെ ഗുണകരമായ മുന്നോട്ടുപോക്ക് ലക്ഷ്യംവെച്ചും മുറികളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കി നൽകാൻ അപേക്ഷിച്ചിട്ടുണ്ട്. ടി.20, ടി.21, ടി.23, ടി.24 എന്നീ മുറികളാണ് സൊസൈറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലും മുറികളുടെ ലേലം നടന്നിരുന്നു. പിന്നീട് മാർച്ച് 18ന് നഗരസഭ ഓഫർ ക്ഷണിക്കുകയും ചെയ്തു. അപ്പോഴെല്ലാം ഈ മുറികളിൽ ഓരോന്നിനും 1.5 ലക്ഷം രൂപയാണ് മിനിമം ഡെപ്പോസിറ്റും പ്രതിമാസം 1500 രൂപ വാടകയും കണക്കാക്കിയിരുന്നു. ഓരോ കടമുറികൾക്കും 10,000 രൂപ വീതം 40,000 രൂപ അഡ്വാൻസ് ഇനത്തിൽ നഗരസഭയിൽ അടച്ചിട്ടുണ്ട്. നഗരസഭ ഭരണസമിതിയാണ് അപേക്ഷയിൽ തീരുമാനമെടുക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.