പരുത്തിക്കാട് ഒമ്പതാം വാര്‍ഡ് ഉപതെരഞ്ഞടുപ്പ്: 80.87 ശതമാനം പോളിങ്

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പരുത്തിക്കാട് ഒമ്പതാം വാര്‍ഡിൽ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞടുപ്പില്‍ 80.87 ശതമാനം പോളിങ് രേഖപ്പെടുത്തി. പരുത്തിക്കാട് എ.എല്‍.പി സ്‌കൂളിലെ രണ്ട് ബൂത്തുകളിലായിട്ടായിരുന്നു വോട്ടെടുപ്പ്. ആകെയുള്ള 1877 വോട്ടര്‍മാരില്‍ 1518 പേര്‍ വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫിലെ പി.എം. വിനോദ് കുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫില്‍നിന്ന് പി.എം. രാധാകൃഷ്ണന്‍, യു.ഡി.എഫില്‍നിന്ന് മേലയില്‍ വിജയന്‍, ബി.ജെ.പിയില്‍നിന്ന് ചുങ്കംപള്ളി ലതീഷ് എന്നിവരാണ് ജനവിധി തേടുന്നത്. വാര്‍ഡില്‍ 898 പുരുഷന്മാരും 979 സ്ത്രീകളും ഉള്‍പ്പെടെ 1877 വോട്ടര്‍മാരാണുള്ളത്. നേരത്തേ യു.ഡി.എഫ് സ്ഥാനാർഥിക്ക്​ 745ഉം എല്‍.ഡി.എഫ് സ്ഥാനാർഥിക്ക്​ 707ഉം ബി.ജെ.പി സ്ഥാനാർഥിക്ക്​ 110ഉം വോട്ടാണ് ലഭിച്ചിരുന്നത്. നിലവില്‍ ഗ്രാമപഞ്ചായത്തിൽ എല്‍.ഡി.എഫിന് 14ഉം യു.ഡി.എഫിന് ഒമ്പതും സീറ്റാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.